കണ്ണൂര്‍: മകളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യമെന്ന് ജപ്പാനില്‍ ട്രെയിൻ തട്ടി മരിച്ച കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിനി ദേവികയുടെ പിതാവ് ടി പ്രകാശൻ. സെപ്റ്റംബർ രണ്ടാം തീയതി രാത്രിയില്‍ മകളെ കാണാതായെന്നാണ് ആദ്യം ലഭിച്ച വിവരമെന്ന് പിതാവ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. അന്ന് വൈകിട്ട് 4.40നാണ് മകൾ അവസാനമായി ഫോണിൽ ബന്ധപ്പെടുന്നത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുമെങ്കില്‍ അതിന് തയ്യാറാണെന്നും പ്രകാശൻ പറഞ്ഞു. ജോലി സ്ഥലം
മടുത്തുവെന്നും എല്ലാത്തിനും കുറ്റപ്പെടുത്തലാണ് കേള്‍ക്കുന്നതെന്നും ദേവിക അമ്മയോട് പറഞ്ഞിരുന്നു. മറ്റ് വിവരങ്ങളൊന്നും അറിയില്ലെന്നും പിതാവ് പറയുന്നു. ജപ്പാനിൽ നഴ്‌സിംഗ് കെയര്‍ ജോലിയാണ് യുവതി ചെയ്തിരുന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.