കൊട്ടിയൂർ:കൊട്ടിയൂർ ദേവസ്വം എക്സിക്യുട്ടീവ് ഓഫിസറെ മർദിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. എക്സിക്യുട്ടീവ് ഓഫീസർ കെ. ഗോകുലിനെ അക്കരെ കൊട്ടിയൂരിൽവെച്ച് മർദിച്ച സംഭവത്തിൽ മട്ടന്നൂർ ചാവശ്ശേരി സ്വദേശി പവിഴം ഹൗസിൽ അമൃതേഷിനെ (25) ആണ് കേളകം പോലീസ് അറസ്റ്റ് ചെയ്തത്.
വൈശാഖോത്സവത്തിലെ താത്കാലിക ജീവനക്കാരനായിരുന്നു അമൃതേഷ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ജോലിയിൽനിന്ന് അമൃതേഷിനെ എക്സിക്യുട്ടീവ് ഓഫീസർ പിരിച്ചുവിട്ടിരുന്നു. ക്ഷേത്രത്തിൽ വച്ച് ഇരുവരും തമ്മിൽ ഉണ്ടായ തർക്കം മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. പരിക്കേറ്റ എക്സിക്യുട്ടീവ് ഓഫീസർ കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.