തളിപ്പറമ്പ: ധർമ്മശാല ട്യൂൺ മ്യൂസിക് സ്കൂളിൻ്റെ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായകൻ
രതീഷ് പല്ലവി നിർവ്വഹിച്ചു.ധർമ്മശാലയിലെ കൽകോ മിനി ഹാളിൽ നടന്ന ചടങ്ങിൽ അശോകൻ തളിപ്പറമ്പ അധ്യക്ഷത വഹിച്ചു.കരിവെള്ളൂർ മുരളി മുഖ്യാതിഥിയായി.ആന്തൂർ നഗരസഭ ചെയർപേഴ്സൺ വി സതീദേവി, മുൻ ചെയർപേഴ്‌സൺ പി മുകുന്ദൻ, നഗരസഭ കൗൺസിലർ എൻ വി സരോജിനി , ഗൗതമൻ പറശ്ശിനിക്കടവ്, വിജയ് നീലകണ്ഠൻ, ഗിരീഷ് പൂക്കോത്ത്, പ്രശാന്ത് പറശ്ശിനി, കെ ഭാസ്ക്കരൻ, ഡോ: കലാമണ്ഡലം അനിഷ രമേഷ് എന്നിവർ പ്രസംഗിച്ചു. സജനു പണിക്കർ സ്വാഗതവും
സി സതീഷ് കുമാർ നന്ദിയും പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.