മട്ടന്നൂർ :സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ വനിത ഹാജിമാരുടെ ആദ്യ വിമാനം കണ്ണൂർ ഇന്റർ നാഷണൽ എയർപോർട്ടിൽ എത്തി.
ഫ്‌ളൈ അദീദിന്റെ എഫ് 3-7350 നമ്പർ വിമാനത്തിലാണ് 346 വനിത ഹാജിമാരുമായി എത്തിയത് അവരെ അനുഗമിച്ച് രണ്ടു വനിതാ ഹജ്ജ് ഇൻസെപ്ക്ടർ മാരും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം
ഉച്ചയ്ക്ക് ഒരു മണിക്ക് എത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെയും സെൽ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം കെ ഇ നാജിയ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു.
ഹജ്ജ് കമ്മിറ്റി അംഗം ഒ വി ജാഫർ, സെൽ ഓഫീസർ എസ് നജീബ് ജില്ലാ ട്രെയിനിങ് ഒർഗനൈസർ നിസാർ അതിരകം, സുബൈർ ഹാജി, താജുദീൻ മട്ടന്നൂർ കോർഡിനേറ്റർ മാരായ മുഹമ്മദ് ഇസ്മായിൽ ടി വി , അബ്ദുമനാഫ്, യഹ്ഖൂബ് ഹാജി എളമ്പാറ, മുസ്തഫ ചൂര്യയാട്ട്, റസാഖ് മണക്കായിഎന്നിവർ പങ്കെടുത്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.