World

സ്വയം യേശുവായി മാര്‍പാപ്പക്ക് ട്രംപിന്‍റെ മറുപടി; വിമര്‍ശനം ഉയര്‍ന്നു, ചിത്രം പിന്‍വലിച്ചു

സ്വയം യേശുവായി മാര്‍പാപ്പക്ക് ട്രംപിന്‍റെ മറുപടി; വിമര്‍ശനം ഉയര്‍ന്നു, ചിത്രം പിന്‍വലിച്ചു

വാഷിം​ഗ്ടൺ: സ്വയം യേശുവായി ചിത്രീകരിച്ച എഐ ചിത്രം വിമർശനങ്ങളെ തുടർന്ന് നീക്കം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപ് യേശുവായി ചിത്രീകരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിനെതിരെ വ്യാപക വിമർശനമാണ് നടന്നത്. റിപ്പബ്ലിക്കൻ പാര്‍ട്ടിക്കുള്ളിലും വിമർശം ഉയർന്നിരുന്നു. ട്രംപ് നടത്തിയത് ദൈവ നിന്ദയാണെന്നും വിമർശനങ്ങൾ വരുന്നതിന് മുൻപ് പോസ്റ്റ് പിൻവലിക്കണമെന്നാണ് ചില വലതുപക്ഷ അനുകൂലികൾ പറഞ്ഞത്. ഇതിന് പിന്നാലെ ട്രംപ് ചിത്രം നീക്കം ചെയ്തു.

ഞയറാഴ്ച ഇറാൻ യുദ്ധത്തിനെതിരായ നിലപാടിന്റെ പേരിൽ ലിയോ പതിനാലാമനെ ദുർബലനെന്നും റാഡിക്കൽ ലെഫ്റ്റ് എന്നും വിളിച്ച് അധിക്ഷേപിച്ചത് പിന്നാലെയാണ് ട്രംപ് യേശുവായി ചിത്രീകരിക്കുന്ന ചിത്രം പോസ്റ്റിട്ടത്. സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലായിരുന്നു ചിത്രം പങ്കുവെച്ചത്. ലിയോ പതിനാലാമൻ മികച്ച പോപ്പ് ആയാൽ മതിയെന്നും അല്ലാതെ രാഷ്ട്രീയക്കാരൻ ആകേണ്ട എന്നായിരുന്നു ട്രംപിൻ്റെ വിമർശനം






News Desk
2026-04-14



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.