Kerala

പ്രധാനമന്ത്രി ജനുവരി 23ന് തിരുവനന്തപുരത്ത്, വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂ പ്രിന്റ് മേയർക്ക് നൽകും

പ്രധാനമന്ത്രി ജനുവരി 23ന് തിരുവനന്തപുരത്ത്, വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂ പ്രിന്റ് മേയർക്ക് നൽകും

 

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തിരുവനന്തപുരത്ത് എത്തുമെന്ന് BJP സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. മേയർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് 45 ദിവസത്തിനകം പ്രധാനമന്ത്രി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ വാക്ക് പാലിക്കുകയാണെന്നും തലസ്ഥാന നഗര വികസനത്തിന്റെ ബ്ലൂ പ്രിൻ്റ് പ്രധാനമന്ത്രി അവതരിപ്പിക്കുമെന്നും എസ് സുരേഷ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

പ്രധാനമന്ത്രി ആദ്യം റെയിൽവേയുടെ പരിപാടിയിൽ പങ്കെടുക്കും,പിന്നാലെ ബിജെപി പാർട്ടി പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. 25,000 പ്രവർത്തകർ പങ്കെടുക്കും. റോഡ് ഷോയോടെ പ്രധാനമന്ത്രിയെ സ്വീകരിക്കും. ശബരിമല വിശ്വാസികളെ കൊള്ളയടിക്കുന്ന ഭരണകൂടമായി പിണറായി വിജയൻ ഭരണകൂടം മാറി.

കൊള്ള സംഘത്തിൽ കോൺഗ്രസിനും പങ്കുണ്ട്. സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവർ ശബരിമല കൊള്ള സംഘത്തിൻറെ ഭാഗം. സിപിഐഎം- കോൺഗ്രസ് കുറുവാ സംഘം. സുരക്ഷിത കേരളം എന്നത് ഒരു സമസ്യയായി മാറി. ജമാഅത്തെ ഇസ്ലാമിയെ ഇരുമുന്നണികളും ഒപ്പം നിർത്തുകയാണ്. പ്രധാനമന്ത്രി ഈ വിഷയങ്ങൾ ഉയർത്തുമെന്ന് കരുതുന്നുവെന്നും എസ് സുരേഷ് പറഞ്ഞു.

വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂ പ്രിന്റ് പ്രധാനമന്ത്രി മേയർക്ക് നൽകി നിർവഹിക്കും. ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രം ആക്കി മാറ്റും എന്ന് ഒരു ബിജെപി നേതാക്കളും പറഞ്ഞിട്ടില്ല. അങ്ങനെയൊരു പ്രൊവിഷൻ ഇല്ല.

ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കുമെന്ന് ഒരു ബിജെപിക്കാരനും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണറും ലോക്ഭവനും ഭരണഘടന സ്ഥാപനങ്ങൾ. ബിജെപിക്ക് അതിൽ ഇടപെടേണ്ട കാര്യമില്ല. മുഖ്യമന്ത്രി തള്ളി മറിക്കുന്നതുപോലെ ഗവർണറും തള്ളി മറിക്കുമെന്ന് കരുതിയാൽ തെറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






News Desk
2026-01-21



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.