റിലീസ് ചെയ്ത ഒരു മാസം പിന്നിടുമ്പോഴും വമ്പൻ കളക്ഷനുമായി മുന്നേറുകയാണ് ഗിരീഷ് എ.ഡി ഒരുക്കിയ നിവിൻ പോളി - മമിത ബൈജു ചിത്രം 'ബെത്ലഹേം കുടുംബ യൂണിറ്റ്'. ആഗോളതലത്തിൽ 300 കോടിക്ക് മുകളിൽ കളക്ഷനുമായി മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം ഇപ്പോഴിതാ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുന്നു. കേരള ബോക്‌സ് ഓഫീസില്‍ നിന്നും ആദ്യമായി 150 കോടി നേടുന്ന ആദ്യ ചിത്രമായിരിക്കുകയാണ് 'ബെത്‌ലഹേം'. റിലീസ് ചെയ്ത് 32ാം ദിവസത്തിലാണ് ഈ നേട്ടം.
കേരളത്തിന് പുറമെ തമിഴ്‌നാട്, തെലങ്കാന, ജിസിസി കേന്ദ്രങ്ങളിൽ വലിയ ബോക്സ് ഓഫീസ് ചലനമാണ് ചിത്രം സൃഷ്ടിക്കുന്നത്. ഗിരീഷ് -നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ആദ്യ ചിത്രമാണ് 'ബെത്ലഹേം കുടുംബ യൂണിറ്റ്'. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ഇവരുടെ ആറാം നിർമാണ സംരംഭമാണിത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.