Kerala

കാസർകോട് പൊയിനാച്ചിയിൽ ഉദുമ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി.

കാസർകോട് പൊയിനാച്ചിയിൽ ഉദുമ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി.

കാസർകോട്:   പൊയിനാച്ചിയിൽ ഉദുമ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി.

പറമ്പ കോലാംകുന്ന് സ്വദേശി ഹരികൃഷ്ണൻ (32) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് പൊയിനാച്ചിയിൽ പ്രവർത്തിക്കുന്ന സ്വന്തം ഓഫീസിനകത്ത് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസി ഓഫീസ് നടത്തി വരികയായിരുന്നു ഹരികൃഷ്ണൻ. തിങ്കളാഴ്ച വൈകീട്ട് മുതൽ ഹരികൃഷ്ണനെ കാണാതായിരുന്നു. രാത്രി വൈകിയും ചൊവ്വാഴ്ച രാവിലെയുമായിട്ടും വീട്ടിൽ തിരിച്ച് എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പലയിടത്തും തെരച്ചിൽ നടത്തി.

തുടർന്ന് ഉച്ചയോടെ ഹരികൃഷ്ണന്റെ അമ്മാവൻ മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി യുവാവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകി. ബന്ധുക്കളുടെ മൊഴിയെടുത്ത് കാണാതായതിനുള്ള കേസ് രജിസ്റ്റർ ചെയ്യാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിന് ഇടയിലാണ് പൊയിനാച്ചിയിലെ സ്ഥാപനത്തിന് അകത്ത് ഹരികൃഷ്ണനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയെന്ന വിവരം ലഭിക്കുന്നത്

മരണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ലെന്നും, സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പറമ്പ കോലാംകുന്നിലെ വി ജനാർദ്ദനൻ നായരുടെയും രമയുടെയും മകനാണ്. സഹോദരൻ: രവികുമാർ.






News Desk
2026-09-22



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.