കിരീടമില്ലാത്ത രാജാവായി മടക്കം; പോർച്ചുഗലിനെ ഒറ്റഗോളിന് വീഴ്ത്തി സ്പെയിൻ ക്വാർട്ടറിൽ

ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലാണ് പറങ്കിപ്പടയുടെ തോൽവി.

ഡാളസ്: ലോകകപ്പിൽ പോർച്ചുഗലിനെ ഒറ്റഗോളിന് വീഴ്ത്തി സ്പെയിൻ ക്വാർട്ടറിൽ. ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലാണ് പറങ്കിപ്പടയുടെ തോൽവി. 91-ാം മിനിറ്റിലാണ് മിഖേൽ മൊറീനോ സ്പെയിനിൻ്റെ വിജയശിൽപിയായത്. ബോക്‌സിനുള്ളില്‍ നിന്ന് മൊറീനോ തൊടുത്ത ഇടങ്കാലന്‍ ഷോട്ട് പോര്‍ച്ചുഗലിൻ്റെ വല കുലുക്കി.

ഇനിയൊരു ലോകകപ്പില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്കകമാണ് ഹൃദയം തകർക്കുന്ന തോൽവി. ആറാം വട്ടവും കിരീട നേട്ടത്തിന് ഇറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ കണ്ണീരോടെ ലോകകപ്പ് കരിയർ അവസാനിപ്പിച്ചു. പരാജയത്തിന് പിന്നാലെ റോബർട്ടോ മാർട്ടിനെസ് പരിശീലകസ്ഥാനം രാജിവച്ചു.

മത്സരശേഷം വികാരാധീനനായി കളം വിട്ടിറിങ്ങിയ റൊണാൾഡോയുടെ ചിത്രം ആരാധാകരേയും കണ്ണീരിലാഴ്ത്തി. 2006ൽ ജർമനിയിൽ ലോകകപ്പ് അരങ്ങേറ്റം കുറിച്ച യുവതാരം, 2026ൽ ആറാം ലോകകപ്പിലും പോർച്ചുഗലിനെ നയിച്ചാണ് കളം വിടുന്നത്. അഞ്ച് ബലോൺ ദോർ, അഞ്ച് ചാംപ്യൻസ് ലീഗ്, യൂറോ കപ്പ്, രണ്ട് വട്ടം നേഷൻസ് ലീഗ്, ഫുട്ബോളിൽ നേടാനാകുന്ന മിക്ക നേട്ടങ്ങളും സ്വന്തമാക്കിയ റൊണാൾഡോയ്ക്ക് ലോകകിരീടം കിട്ടാക്കനിയായി തുടരും.






News Desk
2026-07-07



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.