തളിപ്പറമ്പ:തളിപ്പറമ്പ് നഗരസഭയില്‍ തെരുവ് നായകളെ സംരക്ഷിക്കുന്നതിന് ഷെല്‍ട്ടര്‍ ആരംഭിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
ഷെല്‍ട്ടര്‍ ഏത് രീതിയിലായിരിക്കണം എന്നത് പഠിക്കുന്നതിന് ചെയര്‍പേഴ്‌സന്‍ പി കെ സുബൈറിന്റെ നേതൃത്വത്തിലുള്ള സംഘം പടിയൂരില്‍ പ്രവര്‍ത്തിക്കുന്ന എ ബി സി കേന്ദ്രത്തിലെത്തി.ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പുല്ലായിക്കൊടി ചന്ദ്രന്‍, ക്ലീന്‍സിറ്റി മാനേജര്‍ രഞ്ജിത്കുമാര്‍, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചെയര്‍പേഴ്‌സനോടൊപ്പം ഉണ്ടായിരുന്നു.
കരിമ്പത്തെ ട്രഞ്ചിംഗ് ഗ്രൗണ്ടിലാണ് തെരുവുനായ സംരക്ഷണ കേന്ദ്രം ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.