Read report

ധർമേന്ദ്ര പ്രധാൻ്റെ രാജി? നാളെ ഉച്ച വരെ സമയം ചോദിച്ച് കേന്ദ്ര സർക്കാർ

സിജെപി മുന്നോട്ട് വച്ച മൂന്ന് ആവശ്യങ്ങളിൽ രണ്ടണ്ണം കേന്ദ്രം അംഗീകരിച്ചു.

ഡൽഹി: ജന്തർ മന്തറിൽ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ സമവായം കണ്ടെത്താന്‍ കോക്ക്റോച്ച് ജനതാ പാര്‍ട്ടി പ്രതിനിധി സംഘവും കേന്ദ്രമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സമവായമായില്ല. സിജെപി ഉന്നയിച്ച മൂന്ന് വിഷയങ്ങളിൽ രണ്ടണ്ണം കേന്ദ്രസർക്കാർ അംഗീകരിച്ചു.

സിജെപി ഉന്നയിച്ച പ്രധാന ആവശ്യമായ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജിയിൽ തീരുമാനമായില്ല. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക. നീറ്റില്‍ ജീവനൊടുക്കിയവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കരുത് എന്നിങ്ങനെ മൂന്ന് ആവശ്യങ്ങളാണ് സിജെപി മുന്നോട്ട് വച്ചത്.

ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സിജെപി നേതാവ് അഭിജീത് ദീപ്കെ പറഞ്ഞു. സമരത്തിൽ നിന്ന് പിൻമാറില്ല. പ്രതിഷേധക്കാർ ആരും ജന്തർമന്തറിൽ നിന്ന് മടങ്ങി പോകില്ലെന്നും വിജയം തൊട്ടരികെ ഉണ്ടെന്നും ദീപ്കെ പറഞ്ഞു.

കേന്ദ്രവും സിജെപിയുമായുള്ള ചർച്ച നാളെയും തുടരും. ചര്‍ച്ചയ്ക്ക് നിഷ്പക്ഷ വേദി വേണമെന്ന സിജെപിയുടെ ആവശ്യം അംഗീകരിച്ചാണ് ഇന്ന് ഭരണഘടനാ ക്ലബ്ബിൽ യോഗം ചേർന്നത്.






News Desk
2026-07-24



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.