പിലാത്തറ: പിലാത്തറ ചുമടുതാങ്ങി - കെ.എസ്.ടി.പി റോഡിൽ ഈറ്റില്ലം റെസ്റ്റോറന്റിന് മുൻവശത്തുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരൻ മരണമടഞ്ഞു ചെറുതാഴം ചുമടുതാങ്ങിയിലെ 'നുറുൽ ഹയാ'യിൽ ഐസാ മാ (2)ണ് മരണമടഞ്ഞത്
അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ ലോറി ഇവരെ ഇടിക്കുകയായിരുന്നു. അപകടത്തിൽ അമ്മയ്ക്കും കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ പ്രദേശവാസികളും നാട്ടുകാരും ചേർന്ന് ഇരുവരെയും പരിയാരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, കുട്ടിയുടെ നില വഷളായതിനെ തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
മണ്ടൂർ കെ.വി. ഹൗസിലെ ഹാഷിമിൻ്റെ മകനാണ്. ഉമ്മ ലുബ്ന (38) ചികിത്സയിലാണ്. സഹോദരി: നിഹാല.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.