ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ഹൈക്കോടതി ശരിവെച്ചു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വിഎം ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാജ ബുക്കിംഗുകൾ, ഏജന്റുകളുടെ അമിതമായ ഇടപെടൽ എന്നിവ തടയുന്നതിനുള്ള ഉപാധിയാണിത്. തൃശ്ശൂർ സ്വദേശി ബഹദൂർ ഷാ സമർപ്പിച്ച പൊതു താത്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്.
ആധാറിന് പകരം പാൻ കാർഡ് ഉപയോഗിച്ചും ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സാധ്യത പരിശോധിക്കണമെന്നും കോടതി നിർദേശം നൽകി. ഓഫ് ലൈനായി ടിക്കറ്റ് എടുക്കുന്നവർക്ക് ആധാർ നിർബന്ധമാകരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.