ലഹരിയെന്ന മഹാവിപത്തിനെതിരെ പ്രതിരോധത്തിന്റെ പ്രതിജ്ഞയുമായി ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) കണ്ണൂർ മേഖലാ കമ്മിറ്റി.
എ.കെ.പി.എയുടെ നേതൃത്വത്തിൽ കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച ലഹരിവിരുദ്ധ സംഗമം വിദ്യാർത്ഥികളുടെയും ജനങ്ങളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
മേഖലാ പ്രസിഡന്റ് പ്രകാശ് സാഗറിന്റെ അധ്യക്ഷതയിൽ ചേർന്ന ലഹരിവിരുദ്ധ സംഗമം
കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി.ഇന്ദിര ഉദ്ഘാടനം ചെയ്തു.
കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജ്യോതി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിലെ വിദ്യാർത്ഥികളും കണ്ണൂർ മേഖലയിലെ ഫോട്ടോഗ്രാഫർമാരും പങ്കെടുത്ത ചടങ്ങിൽ ഏവരും ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.