ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് മാറ്റി വെച്ച പിഎസ്സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22 ന് നടത്തും. രാവിലെ 10.30 മുതൽ ഉച്ചക്ക് 12.05 വരെയാണ് പരീക്ഷ. ചോദ്യ പേപ്പർ മാറി നൽകിയ ആലപ്പുഴ ലജ്നത്തുൾ സ്കൂളിൽ പരീക്ഷ എഴുതിയവർക്കും അന്ന് വീണ്ടും പരീക്ഷ നടത്തും. ഉച്ചക്ക് ശേഷമുള്ള പരീക്ഷയുടെ ചോദ്യപേപ്പർ ആണ് രാവിലെത്തെ പരീക്ഷക്ക് ആലപ്പുഴയിൽ നൽകിയത്. ഉച്ചക്ക് ശേഷം നടക്കേണ്ട പരീക്ഷയായിരുന്നു റദ്ദാക്കിയത്. ചോദ്യചോർച്ച പിഎസ് സിയുടെ ആഭ്യന്തര വിജിലൻസ് എസ്പി അന്വേഷിക്കുന്നുണ്ട്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.