ജാമ്യത്തിലിറങ്ങി വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന പോക്സോ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 2018-ൽ സ്വന്തം ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ഒളിവിൽ പോയ പുളിങ്ങോം പാലാന്തടത്തിലെ പാപ്പിനിവീട്ടിൽ ശരത്ത് (28)എന്ന കണ്ണനെയാണു കോഴിക്കോട് നിന്നു ചെറുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടിൽ നിന്നു മുങ്ങിയ ശരത്ത് കുറച്ചുകാലം ചെന്നൈയിൽ ജോലി ചെയ്തു. തുടർന്നു കോഴിക്കോട് ജില്ലയിലെ ചമലിൽ എത്തി. ഇവിടെയുള്ള ഒരു പെൺകുട്ടിയുമായി പ്രണയത്തലായി. പിന്നീട് പെൺകുട്ടിയെ വിവാഹം ചെയ്ത ശരത്ത് ഇവിടെ തന്നെ താമസിച്ചു വരികയായിരുന്നു. ഈ സമയങ്ങളിൽ ഒന്നും തന്നെ ഫോൺ ഉപയോഗിക്കാത്തതിനാൽ പൊലീസിനു ശരത്തിനെ കണ്ടെത്താനായില്ല. ഇയാൾ ബന്ധുക്കളുമായി പോലും ബന്ധപ്പെട്ടിരുന്നില്ല. എന്നാൽ പൊലീസ് ഇയാളെ കുറിച്ച് രഹസ്യമായി അന്വേഷിക്കുന്നുണ്ടായിരുന്നു. ഏറ്റവും ഒടുവിൽ ഇയാൾ കോഴിക്കോട് ഉള്ളതായി പൊലീസിനു രഹസ്യ വിവരം ലഭിച്ചു. തുടർന്നു മാസങ്ങളോളമായി പൊലീസ് ശരത്തിനെ നിരീക്ഷിച്ച് വരികയായിരുന്നു. ഒടുവിൽ ഇന്നലെ പൊലീസ് ശരത്തിനെ അറസ്റ്റ് ചെയ്തു. ചെറുപുഴ പൊലീസ് ഇൻസ്പെക്ടർ കെ.ജെ.ജോബി, എസ്ഐ ക്ലിൻ്റ് മാത്യു, സിവിൽ പൊലീസ് ഓഫീസർമാരായ അഭിലാഷ്, അഷറഫ് ഗിരീഷ്,ഉമേഷ്, ഹോം ഗാർഡ് മജീദ്എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു ശരത്തിനെ അറസ്റ്റ് ചെയ്തത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.