Read report

അനധികൃത കൊതുക് അഗർബത്തികൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുന്നതായി പഠനം

ഹോം ഇൻസെക്ട് കൺട്രോൾ അസോസിയേഷൻ നടത്തിയ പഠനത്തിലാണ് ​കണ്ടെത്തൽ;കൊതുകിനേക്കാൾ മാരകം.!

ഡൽഹി: അനധികൃത കൊതുക് അഗർബത്തികൾ ഡെങ്കു, മലേറിയ പോലുള്ള രോഗങ്ങളെക്കാൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തൽ. ഹോം ഇൻസെക്ട് കൺട്രോൾ അസോസിയേഷൻ നടത്തിയ പഠനത്തിലാണ് ​കണ്ടെത്തൽ. അംഗീകാരമില്ലാത്ത രാസവസ്തുക്കൾ അടങ്ങിയ ഇത്തരം ഉൽപ്പന്നങ്ങൾ ശ്വാസകോശ സംബന്ധമായ ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് സർവേയിൽ പങ്കെടുത്ത ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.

ഹോം ഇൻസെക്ട് കൺട്രോൾ അസോസ്സിയേഷനുവേണ്ടി ഗവേഷണ കമ്പനിയായ കന്താർ ആണ് സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്ത 95 ശതമാനം വീടുകളിലും കഴിഞ്ഞ വർഷം മലേറിയയോ ഡെങ്കുവോ പോലുള്ള കൊതുകുജന്യ രോഗങ്ങൾ ഉണ്ടായിട്ടില്ല എന്നാണു വ്യക്തമായത്. അംഗീകാരമില്ലാത്ത രാസവസ്തുക്കൾ അടങ്ങിയിട്ടുള്ള നിയമ വിരുദ്ധ കൊതുക് അഗർബത്തികൾ ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായാണ് 70 ശതമാനം ഡോക്ടർമാരും ചൂണ്ടിക്കാട്ടിയത്. സി​ഗരറ്റ് പുകയുണ്ടാക്കുന്ന ആരോ​ഗ്യ പ്രശ്നങ്ങൾക്ക് തുല്യമാണ് ഇതെന്നും 67 ശതമാനം ഡോക്ടർമാരും അഭിപ്രായപ്പെട്ടു

രാജ്യത്തെ 12 പട്ടണങ്ങളിലായി 1264 വീടുകളിലും 405 ഡോക്ടർമാർക്കിടയിലുമാണ് സർവേ നടത്തിയത്. രാജ്യത്തെ കൊതുകുതിരി അഗർബത്തി വിപണി ഏകദേശം രണ്ടായിരം കോടി രൂപയുടേതാണെന്നാണ് കണക്കാക്കുന്നത്. ഇതിൽ 85 ശതമാനവും അനധികൃത ഉൽപ്പന്നങ്ങൾ മുന്നിട്ടു നിൽക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇത്തരം ഉൽപ്പന്നങ്ങൾക്ക് സർക്കാരിന്റെ ഒരു അംഗീകാരവുമില്ല. നിർബന്ധമായിട്ടുള്ള സെൻട്രൽ ഇൻസെക്ടിസൈഡ്സ് രജിസ്ട്രേഷൻ ലേബലുകളില്ല എന്നതിനു പുറമെ ഇവയിൽ അടങ്ങിയിരിക്കുന്നത് എന്തെല്ലാം എന്നു വെളിപ്പെടുത്തുന്നുമില്ല.

പരിശോധനകൾ നടത്തിയിട്ടില്ലാത്ത അനധികൃത കൊതുകുതിരികളാണ് പല പ്രാദേശിക കടകളിലും മരുന്നു കടകളിലും വിൽക്കുന്നതെന്ന് ഹോം ഇൻസെക്ട് കൺട്രോൾ അസോസ്സിയേഷൻ അം​ഗങ്ങൾ ചൂണ്ടിക്കാട്ടി. ഇത്തരം ഉൽപ്പന്നങ്ങളിൽ സിഐആർ രജിസ്ട്രേഷൻ നമ്പർ ഉണ്ടോ എന്ന് ഉപഭോക്താക്കൾ പരിശോധിക്കണം. നിയമപരമായി നടത്തേണ്ട വെളിപ്പെടുത്തലുകൾ ഇവയിലുണ്ടോ എന്നു പരിശോധിക്കണമെന്നും അസോസിയേഷൻ അം​ഗങ്ങൾ പറഞ്ഞു. കൊതുകിനെ പ്രധി​​രോധിക്കാനായി ഉപയോ​ഗിക്കുന്ന ഇവയിൽ നിന്നുള്ള പുക സ്ഥിരമായി ശ്വസിക്കുന്നതിനെതിരെ കരുതൽ വേണമെന്നാണ് ഡോക്ടർമാരും മുന്നറിയിപ്പു നൽകുന്നത്.






News Desk
2026-07-18



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.