തിരുവനന്തപുരം: ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എംപിയെ ഫയർഫോഴ്സ് എത്തി പുറത്തിറക്കി. തിരുവനന്തപുരം പ്രശാന്ത് ഹോട്ടലിലാണ് സംഭവം. ആറാം നിലയിലേക്ക് പോയപ്പോഴാണ് കുടുങ്ങിയത്. അമിത ഭാരം കാരണമാണ് കുടുങ്ങിയതെന്നാണ് വിവരം. ഉടൻ ഫയർഫോഴ്സ് എത്തി അദ്ദേഹത്തെയും സംഘത്തെയും പുറത്തെത്തിക്കുകയായിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.