Read report

തളിപ്പറമ്പ ബസ്സ്റ്റാൻ്റിന് സമീപം വെച്ച് കുടുംബത്തിൻ്റെ പണമടങ്ങിയ ബാഗ് കവർന്നു.

തളിപ്പറമ്പ ബസ്സ്റ്റാൻ്റിന് സമീപം വെച്ച് കുടുംബത്തിൻ്റെ പണമടങ്ങിയ ബാഗ് കവർന്നു.

തളിപ്പറമ്പ:  തളിപ്പറമ്പ ബസ്സ്റ്റാൻ്റിന് സമീപം വെച്ച്  കുടുംബത്തിൻ്റെ പണമടങ്ങിയ ബാഗ് കവർന്നു.
പന്നിയൂരിലെ കർഷകനായ കസ്‌രി
പറമ്പിൽ ജലീലിൻ്റെ (56) ബാഗ് ആണ് കവർന്നത്.
ദേശീയ പാതയോരത്തെ ബസ്സ് ഷെൽട്ടറിൽ വെള്ളിയാഴ്ച  പുലർച്ചെ 3.30 ഓടെയാണ് സംഭവം. 
ജലീലിൻ്റെ മാതാവിൻ്റെ മരണവുമായി ബന്ധപ്പെട്ട് 40-ാം ദിവസത്തെ ചടങ്ങിൽ പങ്കെടുക്കാൻ ചങ്ങനാശേരിയിലേക്ക് പോകുന്നതിനായി തളിപ്പറമ്പിലെത്തിയതായിരുന്നു ഭാര്യയും മകനുമടങ്ങിയ കുടുംബം. വെള്ളിയാഴ്ച  വൈകുന്നേരമാണ് ചടങ്ങുകൾ നടക്കേണ്ടിയിരുന്നത്. 
ബസ്സിൽ കയറി കണ്ണൂർ റെയിൽവേ
സ്റ്റേഷനിലേക്ക് പോകുന്നതിന് തളിപ്പറമ്പിലെ ത്തിയതാണ് ജലീലും കുടുംബവും. ബസ്സ് ഷെൽട്ടറിലെ ഇരിപ്പിടത്തിൽ 10,000 രൂപയും വസ്ത്രങ്ങളും മൊബൈൽഫോണും ഹെഡ്‌ലൈറ്റുമടങ്ങിയ ബാഗ് വെച്ചതായിരുന്നു. 
ഇതിനിടെ എതിർവശത്ത് നിന്നെത്തിയ ആൾ ബാഗ് മോഷ്ടിച്ച് രക്ഷപ്പെട്ടു.
ഇരുട്ടായതിനാൽ ആളെ കണ്ട ത്താൻ സാധിച്ചില്ല.
ഈ സമയം പട്രോളിംഗ്നടത്തുകയായിരുന്ന തളിപ്പറമ്പ പോലീസ് സംഘം സ്ഥലത്തെത്തി.ജലീലിൻ്റെ പരാതിയിൽ പോലീസ് പ്രദേശത്തെ 
സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.
മോഷണത്തോടെ ജലീലിൻ്റെ യാത്രയും മുടങ്ങി.






രാജൻ തളിപ്പറമ്പ്
2026-07-17



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.