പിലാത്തറ:പൈതല്‍മലയിലെ റിസോര്‍ട്ട് കെയര്‍ടേക്കറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയോര വിനോദ സഞ്ചാരകേന്ദ്രമായ പൈതല്‍മലയിലെ റിസോര്‍ട്ടില്‍ കെയര്‍ടേക്കറായി ജോലി ചെയ്തുവരുന്ന ചെറുതാഴം അടുത്തില വയലപ്ര സ്വദേശി മുണ്ടയാടന്‍ മനോജിനെ(53) യണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെ സ്റ്റാഫ്‌റൂമിലെ ജനാലയുടെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
കുടിയാന്മല പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. പരേതനായ ബാലന്‍-തങ്കം ദമ്പതികളുടെ മകനാണ്. ഭാര്യ: ബിജി.മക്കള്‍: ജിഷ്ണു, ജിത്തു. സഹോദരങ്ങള്‍: മിനി, മീന, പരേതനായ സുനില്‍.
കഴിഞ്ഞ രണ്ടു വര്‍ഷമായി റിസോര്‍ട്ടില്‍ ജോലി ചെയ്തുവരികയാണ് മനോജ്.
നേരത്തെ പ്രവാസിയായിരുന്ന മനോജ് തിരിച്ചെത്തിയശേഷം ബസ് ഡ്രൈവറായും അടുത്തിലയില്‍ ഓട്ടോഡ്രൈവറായും ജോലി ചെയ്തിരുന്നു.
മുണ്ടയാടന്‍ മനോജിന്റെ സംസ്‌ക്കാരം ഇന്ന് വൈകുന്നേരം അടുത്തിലയിലെ സമുദായശ്മശാനത്തില്‍ നടക്കും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.