Read report

ഇന്ന് കര്‍ക്കിടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം; ആരോഗ്യപരിപാലനത്തിന് സവിശേഷ പ്രാധാന്യമുള്ള മാസം

ഇന്ന് കര്‍ക്കിടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം; ആരോഗ്യപരിപാലനത്തിന് സവിശേഷ പ്രാധാന്യമുള്ള മാസം

ഇന്ന് കര്‍ക്കിടകം ഒന്ന്. രാമായണ മാസത്തിന് തുടക്കം. ക്ഷേത്രങ്ങളും വീടുകളും ഇന്ന് മുതല്‍ അടുത്ത ഒരു മാസക്കാലം രാമ നാമങ്ങളാല്‍ മുഖരിതമാകും.

തോരാ മഴ പെയ്യുന്ന കര്‍ക്കടകം. കൃഷി ഉപജീവനമായിരുന്ന മലയാളിക്ക് ഇത് കള്ള കര്‍ക്കടകവും പഞ്ഞ കര്‍ക്കടകവുമാണ്.ദുരിതവും ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്ന കര്‍ക്കടകത്തിന്റെ കാഠിന്യം രാമായണ പാരായണത്തിലൂടെ മറികടക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.

സൂര്യന്‍ കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയം. വീടും പരിസരവും വൃത്തിയാക്കി നിലവിളക്ക് തെളിയിച്ച് , ദശപുഷ്പം ചൂടി രാമായണ പാരായണം നടത്തുമെന്നതാണ് ഈ മാസത്തിന്റെ മറ്റൊരു പ്രത്യേകത. ആരോഗ്യ പരിചരണത്തിനും കര്‍ക്കടക മാസത്തിലാണ് തുടക്കം. ആയുര്‍വേദ ചികിത്സക്കും ഔഷധ കഞ്ഞി കുടിച്ചുള്ള ആരോഗ്യ സംരക്ഷണത്തിനും കര്‍ക്കടക മാസം തന്നെയാണ് ഉത്തമം.






News Desk
2026-07-17



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.