Read report

സാമൂഹ്യ സുരക്ഷാ പെൻഷൻ; മസ്റ്ററിങ് ഇന്ന് മുതൽ; ചെയ്തില്ലെങ്കിൽ പെൻഷൻ മുടങ്ങും

പെൻഷൻ കൈപ്പറ്റുന്നവർ നിശ്ചിത സമയത്തിനകം അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ എത്തി മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കേണ്ടതാണ്

കണ്ണൂർ:സംസ്ഥാനത്ത് വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ കൈപ്പറ്റുന്ന ഗുണഭോക്താക്കൾക്കായുള്ള മസ്റ്ററിങ് നടപടികൾ ഇന്ന്  (17/07/2026) മുതൽ ആരംഭിക്കും. സെപ്റ്റംബർ 30 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ മസ്റ്ററിങ് പൂർത്തിയാക്കാത്ത ഗുണഭോക്താക്കളുടെ പെൻഷൻ തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

പെൻഷൻ കൈപ്പറ്റുന്നവർ നിശ്ചിത സമയത്തിനകം അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ എത്തി മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കേണ്ടതാണ്. അക്ഷയ കേന്ദ്രങ്ങളിൽ പോകുമ്പോൾ താഴെ പറയുന്ന രേഖകൾ നിർബന്ധമായും കരുതണം:

  തിരിച്ചറിയൽ രേഖ (ആധാർ കാർഡ്)
  പെൻഷൻ സ്ലിപ്പ്
വാർത്താവിനിമയ സൗകര്യങ്ങൾ കുറവുള്ള പ്രായമായവരിലേക്കും കുടുംബങ്ങളിലെയും അയൽപക്കങ്ങളിലെയും ഗുണഭോക്താക്കളിലേക്കും ഈ വിവരം എത്രയും വേഗം എത്തിക്കാനും മസ്റ്ററിങ് നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ അവരെ സഹായിക്കാനും പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.






News Desk
2026-07-17



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.