തളിപ്പറമ്പ: പൂക്കോത്ത് തെരു തോലൻ തറവാട് കുഞ്ഞാർ കുറത്തിയമ്മ ദേവസ്ഥാനം വാർഷിക ജനറൽബോഡി യോഗം ഫോക് ലോറിസ്റ്റ് ഗിരീഷ് പുക്കോത്ത് ഉദ്ഘാടനം ചെയ്തു .
പൂക്കോത്ത് കൊട്ടാരം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ ദേവസ്ഥാനം കോ-ഓർഡിനേറ്റർ
പി രാജൻ അധ്യക്ഷത വഹിച്ചു.
ദേവസ്ഥാനം ട്രഷറർ പി മോഹനൻ കുമാർ വരവ് - ചെലവ് കണക്ക് അവതരിപ്പിച്ചു. പി രാഘവൻ,
പി വൈഷ്ണവ്, സി രാധേശൻ, എ വി ബാലകൃഷ്ണൻ ,പി ഉഷാ ബാലൻ,എ ശോഭ രമേശൻ, പി പുഷ്പരാഘവൻഎന്നിവർ സംസാരിച്ചു.
ദേവസ്ഥാനം ജോ: സെക്രട്ടരികെ സതീശൻ സ്വാഗതവും എക്സിക്യുട്ടീവ് അംഗം
കെ രജനീഷ് നന്ദിയും പറഞ്ഞു .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.