തളിപ്പറമ്പ്: ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് ട്രീയസ്റ്റെയിൽ കമ്പ്യൂട്ടേഷണൽ കെമിസ്ട്രിയിൽ പി എച്ച് ഡി ഗവേഷണത്തിന് പുഷ്പഗിരി സ്വദേശിനി ആരതി ദാസിന് 1.70 കോടി രൂപയുടെ മേരിക്യൂറി
(എം എസ് സി എ - ഡി എൻ) ഫെല്ലോഷിപ്പ് ലഭിച്ചു.
പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻ്റഗ്രേറ്റഡ്
എം എസ് സി കെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ ആരതി നെതർലാൻ്റിലെ യൂണിവേഴ്സിറ്റി ഓഫ് ഗ്രോണിങ്കനിൽ നിന്ന് എറാസ്മെസ് മുണ്ടസ് സ്കോളർഷിപ്പോടു കൂടി കമ്പ്യൂട്ടേഷണൽ കെമിസ്ട്രിയിൽ സ്പെഷലൈസേഷൻ മാസ്ട്രേർസ് ചെയ്തിരുന്നു. കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്ക് ഉടമ കെ വി രത്നദാസിൻ്റേയും പി സുനിതയുടേയും മകളാണ്.
ഫെഡറൽ ബാങ്ക് ജീവനക്കാരി അരുന്ധതി ദാസ് സഹോദരിയാണ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.