Kannur

പയ്യന്നൂരിലെ അക്രമം:യുഡിഎഫ് പ്രതിഷേധ പ്രകടനവും പൊതുയോഗവും

പയ്യന്നൂരിലെ അക്രമം:യുഡിഎഫ് പ്രതിഷേധ പ്രകടനവും പൊതുയോഗവും

പയ്യന്നൂർ: വോട്ടെടുപ്പ് ദിനത്തിലും അതിന് ശേഷവുംപയ്യന്നൂർ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ സി പി എം നേതൃത്വത്തിൽ നടക്കുന്ന അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫ്നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ ടൗണിൽ പ്രകടനം നടത്തി. പയ്യന്നൂർ ടൗൺ ബാങ്കിനു സമീപത്തു നിന്നും ആരംഭിച്ച പ്രകടനം പയ്യന്നൂർ പഴയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു.തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ നിയോജക മണ്ഡലം ചെയർമാൻഎസ്.എ.ഷുക്കൂർ ഹാജി അധ്യക്ഷത വഹിച്ചു.ഡി.സി സി ഭാരവാഹികളായ എ.പി.നാരായണൻ, അഡ്വ.ഡി.കെ.ഗോപിനാഥ്, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരി കെ.ടി.സഹദുല്ല, തെരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിംഗ്‌ ചെയർമാൻ ഉമ്മർ പെരിങ്ങോം, ജന:കൺവീനർ കെ.ജയരാജ്, വി.പി.സുഭാഷ്, വി.കെ.ഷാഫി എന്നിവർ പ്രസംഗിച്ചു.






Jayesh Cherupuzha
2026-04-12



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.