തളിപ്പറമ്പ: പോലിസ് തിരിച്ചറിയൽ കാർഡ് വ്യാജമായിനിർമ്മിച്ച സംഭവത്തിൽ ജില്ലാ പോലിസ് ഹെഡ് ക്വാർട്ടേഴ്സിലെ താല്ക്കാലിക പാർട്ട് ടൈം സ്വീപ്പറുടെ പേരിൽ കേസ്സ്.
പട്ടുവം മുതുകുട യിലെ കല്ലാ വീട്ടിൽ രവീന്ദ്രൻ്റെ (56) പേരിലാണ് തളിപ്പറമ്പ് പോലിസ് കേസ്സെടുത്തത്.
2026 ഫിബ്രവരി നാല് മുതൽ തളിപ്പറമ്പിലെ ജില്ലാ പോലിസ് ഹെഡ് ക്വാർട്ടേഴ്സ് ഓഫീസിൽ താല്ക്കാലിക സ്വീപ്പറുടെ തസ്തികയിൽ ജോലി ചെയ്ത് വരികയാണ് രവീന്ദ്രൻ.
2023 ഫിബ്രവരി 21 മുതൽ 2205 ഫിബ്രവരി 21 വരെ കാലാവധിയുള്ള പോലിസ് തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമ്മിച്ച് ഒറിജിനൽ എന്ന് വിശ്വസിപ്പിച്ച് കൈവശം വെച്ച് ഉപയോഗിച്ച് മന: പൂർവ്വം വഞ്ചന ചെയ്തതായിട്ടാണ് പരാതി .
തളിപ്പറമ്പ് ഡി എച്ച് ക്യൂവിലെ എസ് എ : എം ജി രാജീവൻ്റെ പരാതിയിലാണ് കേസ്സ്. തളിപ്പറമ്പ് പോലിസ് ഇൻസ്പെക്ടർ പി അജിത്കുമാറിൻ്റെ റിപ്പോർട്ടിനെ തുടർന്നാണ് കേസ്സ് രജിസ്ട്രർ ചെയ്തത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.