നാദാപുരം: പുളിയാവ് പുഴയിൽ കുളിക്കാനിറങ്ങിയ 3 പേർ മുങ്ങി മരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. പുളിയാവ് അരീക്കുണ്ടിൽ അൻസാർ, ഭാര്യ സുഹാദ, സുഹാദയുടെ സഹോദരൻ്റെ മകൾ അഞ്ചു വയസുകാരിയായ ഇസ മറിയം എന്നിവരാണ് മരിച്ചത്.
വസ്ത്രം അലക്കാൻ പുഴയിൽ എത്തിയതായിരുന്നു കുടുംബം. ഇതിനിടെ കുട്ടി പുഴയിൽ മുങ്ങുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ആണ് അൻസാറും ഭാര്യ സുഹാദയും ഒഴുക്കിൽ പെട്ടത്.
നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല. നാദാപുരം താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹങ്ങൾ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.