Kerala

ശ്രീനന്ദയുടെ മരണകാരണം തലയ്ക്കേറ്റ പരിക്ക്; അസ്വാഭാവികത ഇല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുട്ടിയുടേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും ബന്ധുക്കൾ സംശയം ഉന്നയിച്ചിരുന്നു

പാലക്കാട്: ശ്രീനന്ദയുടെ പോസ്റ്റോമോർട്ടം റിപ്പോർട്ട് പുറത്ത്. തലയുടെ വലത് ഭാഗത്തേറ്റ പരിക്കാണ് മരണ കാരണമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശരീരത്തിൽ പലയിടങ്ങളിൽ അസ്ഥികൾ പൊട്ടിയിട്ടുണ്ട്. പരിക്കുകൾ വീഴ്ച മൂലമുണ്ടായതാണെന്നും അസ്വാഭാവികത ഇല്ലെന്നും റിപ്പോർട്ട്.

കുട്ടിയുടേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും ബന്ധുക്കൾ സംശയം ഉന്നയിച്ചിരുന്നു. മൃതദേഹം കിട്ടിയ സ്ഥലത്ത് തെരച്ചിൽ നടത്തിയിരുന്നെന്നും മൃതദേഹം കൊലപ്പെടുത്തിയ ശേഷം അവിടെ കൊണ്ടുപോയി ഇട്ടതാകും എന്നുമായിരുന്നു കുടുംബം സംശയിച്ചിരുന്നത്.

ചൊവ്വാഴ്ച വൈകീട്ടോടെയാണ് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ ചിക്കമംഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിൻ്റെ വ്യൂ പോയിൻ്റിന് സമീപത്തു നിന്ന് കാണാതായത്. നാലു ദിവസത്തെ തെരച്ചിനൊടുവിൽ 1500 അടി താഴ്ചയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.






News Desk
2026-04-11



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.