ചെറുകുന്ന്: ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിന് സമീപത്തെ പുളീരകീഴിൽ ചാമുണ്ഡേശ്വരി ക്ഷേത്ര കളിയാട്ട മഹോത്സവം മാർച്ച് 21, 22 തീയതികളിൽ നടക്കും. 21 ന് രാവിലെ തന്ത്രി പാലക്കീൽ ഇല്ലത്ത് ഈശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകളും എട്ട് മണിക്ക് വിഷ്ണുമൂർത്തി ചാമുണ്ഡി തെയ്യങ്ങളുടെ തോറ്റങ്ങളും നടക്കും. 22ന് രാവിലെ പത്ത് മണി മുതൽ വിഷ്ണുമൂർത്തി, ചാമുണ്ഡേശ്വ രി, ഗുളികൻ തെയ്യങ്ങൾ പുറപ്പെടും. വൈകുന്നേരം 5 മണിക്ക് ആറാട്ടോടെ കളിയാട്ടം സമാപിക്കും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.