Kannur

കണ്ണൂർ കോർപ്പറേഷൻ വികസന സെമിനാർ : വയോജന സൗഹൃദ പദ്ധതികൾ നടപ്പിലാക്കുമെന്ന് മേയർ

കണ്ണൂർ കോർപ്പറേഷൻ വികസന സെമിനാർ : വയോജന സൗഹൃദ പദ്ധതികൾ നടപ്പിലാക്കുമെന്ന് മേയർ

കണ്ണൂർ  മുനിസിപ്പൽ കോർപ്പറേഷൻ 2026-2027 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഡെപ്യൂട്ടി മേയർ കെ.പി.താഹിറിന്റെ അധ്യക്ഷതയിൽ മേയർ അഡ്വ.പി.ഇന്ദിര ഉദ്ഘാടനം നിർവഹിച്ചു. ജനസംഖ്യയിൽ മുതിർന്ന പൗരന്മാർ   കൂടിവരുന്ന സാഹചര്യത്തിൽ വയോജന സൗഹൃദ പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് മേയർ പറഞ്ഞു. വർക്കിംഗ് ഗ്രൂപ്പ് നിർദ്ദേശങ്ങൾ വാർഡ് കമ്മിറ്റിയിൽ സമർപ്പിച്ചത് പ്രകാരം വാർഡ് കമ്മിറ്റികൾ ശുപാർശ ചെയ്ത പദ്ധതികൾ കൂടി ഉൾപ്പെടുത്തിയ കരട് പദ്ധതി രേഖ ചർച്ചക്കും നിർദ്ദേശങ്ങൾക്കുമായി സമർപ്പിച്ചത് പ്രകാരം വികസന സെമിനാറിലെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് വാർഷിക പദ്ധതി അന്തിമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ലിഷ ദീപക് സ്വാഗതം പറഞ്ഞു. കോർപ്പറേഷൻ സെക്രട്ടറി വിനു.സി.കുഞ്ഞപ്പൻ പദ്ധതി രേഖ അവതരണം നടത്തി. സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ റിഷാം താണ, ശ്രീജ മഠത്തിൽ, റിജിൽ ചന്ദ്രൻ മാക്കുറ്റി, ഷമീമ ടീച്ചർ, മുഹമ്മദലി വി കെ, അഡ്വ: സോന ജയറാം, കൗൺസിലർമാരായ എം. പി. അനിൽകുമാർ, പി മഹേഷ്, സമീറ കെ, മുൻ മേയർമാരായ  അഡ്വ.ടി.ഒ.മോഹനൻ,  മുസ്ലിഹ് മഠത്തിൽ,  ആസൂത്രണ സമിതി അംഗം സി എം ഗോപിനാഥൻ, പ്ലാനിംഗ് റിസോഴ്സ് പേഴ്സൺ പി പി കൃഷ്ണൻ മാസ്റ്റർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി കെ വിനോദ് എന്നിവർ സംസാരിച്ചു.






News Desk
2026-02-19



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.