തളിപ്പറമ്പ: റോഡിൽ നിന്നും പന്ത്രണ്ടടി താഴ്ച്ചയിലേക്ക് മറിഞ്ഞ ലോറി പുഴയോരത്തെ മരത്തിൽ തടഞ്ഞ് നില്കുകയായിരുന്നു. ഇവിടെ നിന്നും ഒരു മീറ്റർ മാത്രം അകലത്തിലാണ് പുഴ. ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവർ കാഞ്ഞിരങ്ങാട്ടെ പി വി അനൂപിനെ (27) തളിപ്പറമ്പ് ഫയർ ആൻ്റ് റസ്ക്യു സ്റ്റേഷനിൽ നിന്നെത്തിയ സേനാoഗങ്ങൾ
ന്യൂമാറ്റിക് എയർബാഗ്, വിഞ്ച് എന്നീ ഉപകരണങ്ങൾ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്ത് പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം .
അപകടത്തിൽ അനൂപിന് കാലിനാണ് പരിക്കേറ്റത്. മണ്ണ് തട്ടാൻ എത്തിയ ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. കുപ്പം ഖലാസിമാരുടെ സഹായത്തോടെ
ക്രൈയിൻ ഉപയോഗിച്ച് ലോറി ഉയർത്തി.തളിപ്പറമ്പ് ഫയർ ആൻ്റ് റസ്ക്യു സ്റ്റേഷൻ ഓഫീസർ കുര്യാക്കോസ്, അസി: സ്റ്റേഷൻ ഓഫീസർ ഹരിനാരായണൻ എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിശമന സേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് ഷെറിൽ ബാബു, ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ ലിഗേഷ്, ധനേഷ്, ആനൂപ്,സ്റ്റേഷൻ ഓഫീസർ ഗ്രേഡ് ജോണി, ഡ്രൈവർ വിനോദ്കുമാർ,ഹോംഗാർഡ് മാരായ നാരായണൻ, രാജേന്ദ്രകുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.