തളിപ്പറമ്പ: പരിയാരം ഗ്രാമപഞ്ചായത്ത് കൃഷിഭവനും, പനങ്ങാട്ടൂർ ശ്രീരാഗം കൃഷി കൂട്ടവും ചേർന്നാണ് വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചത്. മഞ്ഞൾ, ചേന, ഇഞ്ചി കൃഷിയുടെ വിളവെടുപ്പാണ് നടന്നത് .
പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ബാലകൃഷ്ണൻ വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.
ശ്രീരാഗം കൃഷിക്കുട്ടം മുതിർന്ന അംഗം
എൻ വി ദേവിക്ക് ആദ്യ വിളവെടുപ്പ് നല്കി. പരിയാരം ഗ്രാമ പഞ്ചായത്തിൽ കൃഷി വിപുലപ്പെടുത്താനും കാർഷിക പുരോഗതി കൈവരിക്കാനും ഇതുപോലുള്ള കൃഷി കൂട്ടങ്ങൾക്ക് കഴിയണമെന്ന് ബാലകൃഷ്ണൻ പറഞ്ഞു.
കൃഷി കൂട്ടം പ്രസിഡൻ്റ്എൻ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ടി സുനിൽകുമാർ, പഞ്ചായത്ത് മെമ്പർ
വി സുശീല, കാർഷിക വികസന സമിതി അംഗങ്ങളായ
ടി വി നാരായണൻ, പയ്യരട്ട ഗംഗാധരൻ, കൃഷി അസിസ്റ്റൻ്റ്
കെ പി സജീവൻ,കൃഷി കൂട്ടം ജോ:സെകട്ടറി കെ വിപ്രകാശൻ എന്നിവർ പ്രസംഗിച്ചു.കൃഷി കൂട്ടം സെക്രട്ടറി
കെ പി രവീന്ദ്രൻ സ്വാഗതവും എം പി വി രശ്മി നന്ദിയും പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.