തിരുവനന്തപുരം: വിജയദശമി ദിനത്തിൽ കുരുന്നുകളെ വിദ്യയുടെ ലോകത്തേക്കു കൈപിടിച്ച് സംസ്ഥാനത്ത് വിദ്യാരംഭത്തിന് തുടക്കം. അക്ഷരപൂജയിലൂടെ അറിവിനെയും ആയുധപൂജയിലൂടെ ജോലിയെയും കലയേയും ഉപാസാക്കുന്ന ദിനം വിജയദശമി. അറിവിൻ്റെയും വിദ്യയുടെയും ലോകത്തേക്ക് കുരുന്നുകൾ പ്രവേശിക്കുന്ന ദിനം. ക്ഷേത്രങ്ങളിലും വിവിധ സാംസ്ക്കാരിക കേന്ദ്രങ്ങളിലുമാണ് വിദ്യാരംഭചടങ്ങുകൾ നടക്കുന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വൻ തിരക്കാണ്. മലയാളികളാണ് കൂടുതലായി ഇവിടെ എത്തുന്നത് തിരൂർ തുഞ്ചൻ പറമ്പിൽ രാവിലെ അഞ്ചര മണി മുതൽ വിദ്യാരംഭചടങ്ങുകൾ തുടങ്ങി. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ പുലർച്ചെ നാല് മണി മുതൽ വിദ്യാരംഭം തുടങ്ങി 40 ഗുരുക്കന്മാരുടെ നേതൃത്വത്തില്‍ വൈകിട്ട് നാല് വരെ എഴുത്തിനിരുത്ത് തുടരും. ഒപ്പം സംഗീതാര്‍ച്ചനയും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ക്ഷേത്രമുറ്റത്ത് അരങ്ങേറുന്നുണ്ട്.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാല് മണിയോടെ വിദ്യാരംഭം ചടങ്ങുകള്‍ ആരംഭിച്ചു. സരസ്വതി മണ്ഡപത്തിലും പരിസരത്തുമായാണ് ചടങ്ങുകള്‍ നടക്കുന്നത്.
നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് ഭക്തരാണ്, പ്രത്യേകിച്ച് മലയാളികള്‍, ആദ്യാക്ഷരം കുറിക്കാനും കലാപരിപാടികളില്‍ അരങ്ങേറ്റം കുറിക്കാനുമായി കൊല്ലൂരിൽ എത്തിയത്. വൈകിട്ട് നടക്കുന്ന വിജയോത്സവത്തോടെ നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനമാകും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.