Kerala

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വില്‍പ്പനയില്‍ 10.64 കോടിയുടെ നേട്ടം

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വില്‍പ്പനയില്‍ 10.64 കോടിയുടെ നേട്ടം

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം. ടിക്കറ്റ് വില്‍പ്പനയില്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ സ്വന്തമാക്കിയത്. ശബരിമല സീസണ്‍ ഒഴികെയുള്ള ദിവസങ്ങളിലെ ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് രണ്ടാമത്തെ വലിയ നേട്ടമാണ്.

ഇതില്‍ പ്രിയദര്‍ശിനി സര്‍വീസുകളുടെ വരുമാനം മാറ്റിയാലും മറ്റ് സര്‍വീസുകളില്‍ നിന്നായി മാത്രം 7.33 കോടി രൂപ നേടാന്‍ കോര്‍പറേഷന് കഴിഞ്ഞു. ഉത്സവ സീസണുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയതാണ് ഈ വലിയ വരുമാനത്തിന് കാരണമായത്. വെറ്റ് ലീസ് ബസുകള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് അന്തര്‍സംസ്ഥാന സര്‍വീസുകള്‍ പരമാവധി ഓപ്പറേറ്റ് ചെയ്യാന്‍ കഴിഞ്ഞു. ഇതിലൂടെയാണ് ശരാശരി 5.77 കോടി രൂപയായിരുന്ന പ്രിയദര്‍ശിനി ഇതര സര്‍വീസുകളുടെ വരുമാനം 7.33 കോടിയിലേക്ക് ഉയര്‍ന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ പൂജാ അവധിക്കാലത്തിന് ശേഷമുള്ള സമാന ദിവസത്തില്‍ 9.41 കോടി രൂപയായിരുന്നു ആകെയുള്ള ടിക്കറ്റ് വരുമാനം. ഇക്കുറി ടിക്കറ്റ് വില്‍പ്പനയില്‍ 1.24 കോടി രൂപയിലധികം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. പ്രിയദര്‍ശിനി സര്‍വീസുകളെ മാറ്റി നിര്‍ത്തിയാലും മികച്ച വരുമാനം നേടാനായത് സാധാരണ സര്‍വീസുകളിലുള്‍പ്പെടെ കെഎസ്ആര്‍ടിസി നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ നേട്ടമായാണ് കോര്‍പറേഷന്‍ വിലയിരുത്തുന്നത്.

വ്യാഴാഴ്ച 4,612 ബസുകള്‍ ഉപയോഗിച്ച് 16.02 ലക്ഷം കിലോമീറ്ററാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയത്. ഒരു കിലോമീറ്ററിന് ലഭിച്ച ശരാശരി വരുമാനം കഴിഞ്ഞ വര്‍ഷത്തെ 58.80 രൂപയില്‍ നിന്ന് 66.44 രൂപയായി ഉയര്‍ന്നു. അതുപോലെ ഒരു ബസില്‍ നിന്നുള്ള ശരാശരി വരുമാനവും 20,094 രൂപയില്‍ നിന്ന് 23,215 രൂപയായി വര്‍ധിച്ചു.

ഒറ്റ ദിവസം കൊണ്ട് 30.61 ലക്ഷം യാത്രക്കാരാണ് കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിച്ചത്. യാത്രക്കാരുടെ ആവശ്യകത മനസ്സിലാക്കി കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കാനും, ലഭ്യമായ ബസുകള്‍ കാര്യക്ഷമമായി ഉപയോഗിച്ച് വരുമാനം വര്‍ധിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് കോര്‍പറേഷന്റെ തീരുമാനം.






News Desk
2026-10-24



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.