തിരുവനന്തപുരം: എസ്എംഎ രോഗബാധിതരായ കുട്ടികള്‍ക്ക് നല്കിയ പുതിയ മരുന്ന് തിരികെ വിളിച്ച് ആരോഗ്യ വകുപ്പ്. ക്ലിനിക്കല്‍ ട്രയല്‍ എന്ന് എഴുതിയ മരുന്നുകളാണ് തിരുവനന്തപുരം എസ്എടി ആശുപത്രി തിരികെ വിളിച്ചത്. ആശുപത്രിയില്‍ നിന്ന് നല്കിയ മരുന്നുകള്‍ ഉടന്‍ ആശുപത്രിയില്‍ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എടി ആശുപത്രിയില്‍ നിന്ന് രോഗബാധിതരായ ആറു കുട്ടികളുടെ മാതാപിതാക്കള്‍ക്കാണ് ക്ലിനിക്കല്‍ ട്രയല്‍ എന്ന് എഴുതിയ ലേബലില്‍ മരുന്ന് നല്‍കിയത്. ഇത് അടിയന്തരമായി ആശുപത്രിയില്‍ തിരിച്ച് എത്തിക്കണമെന്നാന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പുതിയ മരുന്നുകള്‍ സ്റ്റോക്ക് എത്തിയതിന് പിന്നാലെയാണ് നടപടി. നേരത്തെ നല്കിയ മരുന്നുകളില്‍ ക്ലിനിക്കല്‍ ട്രയല്‍ എന്ന സ്റ്റിക്കര്‍ പതിച്ചിരുന്നു. എന്നാല്‍ മരുന്നുകളുടെ ഗുണനിലവാരത്തില്‍ പ്രശ്നമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.