Kerala

ലൈസന്‍സ് ബന്ധിപ്പിച്ചിട്ടുണ്ടോ? ഇനി മുതൽ 60 സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധം

ഇനി മുതൽ 60 സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധം

തിരുവനന്തപുരം: ഇനി മുതൽ മോട്ടോര്‍ വാഹന വകുപ്പിലെ   60 സേവനങ്ങള്‍ക്ക്  ആധാര്‍ നിര്‍ബന്ധം. . ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍ ആധാറുമായി ബന്ധിപ്പിച്ച അപേക്ഷകര്‍ക്കേ ഈ സൗകര്യം ലഭ്യമാകു. ഇടനിലക്കാരെ പൂര്‍ണമായി ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്.

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഉടമയുടെ ആധാര്‍ബന്ധിത മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒടിപിയാണ് സുരക്ഷാക്രമീകരണം. വാഹനം വില്‍ക്കുമ്പോള്‍ വാങ്ങുന്നയാളും വില്‍ക്കുന്നയാളും ഇത്തരത്തില്‍ ആധാര്‍ ഒടിപി വച്ച് അപേക്ഷ പൂര്‍ത്തിയാക്കണം. ഓഫീസിലേക്ക് വരേണ്ടതില്ല.

ഇതേ രീതിയില്‍ ഓരോ സേവനങ്ങള്‍ക്കും ആധാര്‍ ഒടിപി നിര്‍ബന്ധമാക്കും. ഓഫീസ് നടപടി ക്രമങ്ങളും ലഘൂകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

അധാര്‍ ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ക്ക് അതിനുള്ള സൗകര്യമുണ്ടാകും. അതിനു ശേഷമേ അപേക്ഷ നല്‍കാന്‍ കഴിയു. അപേക്ഷകള്‍ക്ക് മുന്‍ഗണനാക്രമമുണ്ടാകും. ഉദ്യോഗസ്ഥരുടെ താത്പര്യത്തിനു അനുസരിച്ച് ഇടനിലക്കാരുടെ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കഴിയില്ല. ഇടനിലക്കാരുടെ അപേക്ഷകള്‍ തിരിച്ചറിയാനും കഴിയില്ല.

നിലവില്‍ 21 സേവനങ്ങള്‍ മാത്രമാണ് ആധാര്‍ അധിഷ്ഠിതം. ഹിയറിങ് ഉള്‍പ്പെടെ ഓഫീസുകളില്‍ ഹാജരാകേണ്ട അപേക്ഷകളില്‍ സമയം നിശ്ചയിക്കാന്‍ പ്രത്യേക പോര്‍ട്ടല്‍ നിലവില്‍ വരും. ഇതിലൂടെ അപേക്ഷകര്‍ക്ക് സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാം.






2026-09-22



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.