എറണാകുളം : സംസ്ഥാനത്ത് കനത്ത വൈദ്യുതി പ്രതിസന്ധിയും രാത്രികാല ലോഡ് ഷെഡിങ്ങും ജനങ്ങളെ വലയ്ക്കുന്നതിനിടയിൽ വൈദുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കറന്റ് പോയി. കെ.എസ്.ഇ.ബി. ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിലാണ് സംഭവം. സ്വന്തം വകുപ്പിലെ ജീവനക്കാരുടെ സമ്മേളനത്തിൽ പ്രസംഗത്തിനിടയിൽ കറന്റ് പോയതോടെ പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി മടങ്ങി. എന്നാൽ സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിയെ തുടർന്നുള്ള പ്രശ്നമല്ല ഇതെന്നാണ് സംഭവത്തിൽ മന്ത്രിയുടെ വിശദീകരണം
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.