ദില്ലി: ദില്ലിയിലെ സത്യനികേതനിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഇപ്പോഴും നിർവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. വിദ്യാർഥികളടക്കം ഇതുവരെ 6 പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ചവരിൽ രണ്ടുപേർ വിദ്യാർഥികളാണ്. ഒരാൾ തൊഴിലാളിയാണ്
രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടമുണ്ടായി മണിക്കൂറുകൾ പിന്നിട്ടിട്ടും രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ സാധിക്കാത്തത് വിമർശനത്തിന് കാരണമായിട്ടുണ്ട്. ഇടുങ്ങിയ റോഡുകളിലൂടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കാൻ വലിയ ലോറി എത്താത്തതും പ്രതിസന്ധിയാണ്.
അപകടത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി രേഖ ഗുപ്ത ഉത്തരവിട്ടു. കെട്ടിട ഉടമയ്ക്കെതിരെ കേസെടുത്തെങ്കിലും ഇയാൾ ഒളിവിലാണ്. ദില്ലിയിൽ ഇന്ന് എസ് എഫ് ഐ അടക്കമുള്ള വിവിധ വിദ്യാർഥി സംഘടനകൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.