തിരുവനന്തപുരം: പൊലീസ് ഓഫീസർക്ക് നേരെ ഭീഷണിയുമായി യൂത്ത് കോൺഗ്രസ് നേതാവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തിരുവനന്തപുരം കണ്ടോൺമെന്റ് എസ്എച്ച്ഒ ജിജു കുമാറിനെതിരെ ഭീഷണി മുഴക്കിയത്. യൂത്ത് കോൺഗ്രസ് നേതാവ് കൊല്ലായിൽ ശ്യാംലാൽ ആണ് ഫേസ്ബുക്കിലൂടെ ഭീഷണിയുമായി എത്തിയത്. മെയ് നാലാം തീയതിക്ക് ശേഷം അധികാരത്തിൽ വന്നോട്ടെ കിട്ടിയതെല്ലാം ഒന്നിന് പത്തായി പത്തിന് നൂറായി തിരിച്ചു തരാം എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.