ചെന്നൈ: ടി20 ലോകകപ്പില്‍ സൂപ്പർ 8 മത്സരത്തിൽ സിംബാബ്‌വെയെ 72 റൺസിന് കീഴടക്കി സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി നിലനിർത്തി നീലപ്പട. ആദ്യം ബാറ്റ് ചെയ്ത് 256 റൺസ് അടിച്ചുകൂട്ടിയ ഇന്ത്യ സിംബാബ്‌വെയെ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ അനുവദിച്ചുള്ളൂ.
അടുത്ത സൂപ്പർ 8 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് സെമിയിലേക്ക് കടക്കാം. നിലവിലെ രണ്ട് പോയിൻ്റ് വീതമാണ് നേടിയതെങ്കിലും നെറ്റ് റൺറേറ്റിൻ്റെ കരുത്തിൽ ഇന്ത്യയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി വിൻഡീസ് രണ്ടാം സ്ഥാനത്താണുള്ളത്.
ഇന്ത്യ ഉയർത്തിയ റൺമലയ്ക്ക് മുന്നിൽ സിംബാബ്‌വെ ബാറ്റർമാർ പൊരുതിയാണ് കീഴടങ്ങിയത്. ഓപ്പണർ ബ്രയാൻ ബെന്നറ്റ് 59 പന്തിൽ 97 റൺസുമായി പുറത്താകാതെ നിന്നു. 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അർഷ്ദീപ് സിങ് ആണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.