ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷനിൽ (നാസ) നിന്ന് വിരമിച്ചു.
27 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് വിരമിക്കൽ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മൂന്ന് ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയാണ് സുനിത നാസയിൽ നിന്ന് പടിയിറങ്ങുന്നത്.
സുനിതയുടെ ഇന്ത്യ സന്ദർശനത്തിനിടെയാണ് വിരമിക്കൽ സംബന്ധിച്ച വാർത്ത പുറത്ത് വരുന്നത്. ഇതോടെ ബഹിരാകാശ സഞ്ചാരിയുടെ പേര് ഗൂഗിളിൽ ട്രെൻഡിങ്ങായി. അതിനിടെ അവർക്ക് നന്ദി പറഞ്ഞ് നാസ അഡ്മിനിസ്ട്രേറ്റർ ജാരഡ് ഐസക്മാൻ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
'സൂനിത വില്യംസ് മനുഷ്യരാശിയുടെ ബഹിരാകാശ യാത്രയിൽ ഒരു പുതിയ പാത തുറന്ന വ്യക്തിയാണ്. ബഹിരാകാശ നിലയത്തിലെ അവരുടെ ദൗത്യം വിവിധ പര്യവേക്ഷണങ്ങളുടെ ഭാവി രൂപപ്പെടുത്തുകയും ഭൂമിയുടെ താഴ്ന്ന ഭ്രമണ പഥത്തിലേക്കുള്ള വാണിജ്യ ദൗത്യങ്ങൾക്ക് വഴി തുറക്കുകയും ചെയ്തു.' ഐസക്മാൻ പ്രസ്താവനയിൽ പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.