എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് ആശ്വാസമാകുന്ന പുതിയ പരിഷ്കാരങ്ങൾ ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും.
പിഎഫ് അക്കൗണ്ടിൽ നിന്നുള്ള പണം പിൻവലിക്കൽ കൂടുതൽ ലളിതമാക്കുന്നതിനായി യുപിഐ ആപ്ലിക്കേഷനുകൾ വഴി തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുന്ന സംവിധാനമാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം ഒരുക്കുന്നത്.
ഗൂഗിൾ പേ, ഫോൺപേ അടക്കമുള്ള യുപിഐ പ്ലാറ്റ്‌ഫോമുകളുമായി പിഎഫ് അക്കൗണ്ട് ബന്ധിപ്പിക്കുന്ന നടപടികൾ അവസാനഘട്ടത്തിലാണുള്ളത്. ഇപിഎഫ്ഒ 3.0 എന്ന സമഗ്ര പരിഷ്കാരത്തിന്റെ ഭാഗമായാണ് ഈ മാറ്റം നടപ്പാക്കുന്നത്.
നിലവിൽ ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ നൽകിയ ശേഷം ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് പിഎഫ് തുക പിൻവലിക്കാനുള്ളത്.
എന്നാൽ യുപിഐ സംവിധാനം നിലവിൽ വന്നാൽ മിനിറ്റുകൾക്കുള്ളിൽ തന്നെ പണം ബാങ്ക് അക്കൗണ്ടിലെത്തും.
ഓട്ടോ സെറ്റിൽമെന്റ് മോഡിന്റെ പരിധി ഒരുലക്ഷം രൂപയിൽ നിന്ന് അഞ്ചുലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. ഇതോടൊപ്പം യുപിഐ ആപ്പുകൾ വഴി തന്നെ പിഎഫ് ബാലൻസ് പരിശോധിക്കാനുള്ള സൗകര്യവും ലഭ്യമാകും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.