ഡൽഹി: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾക്ക് നാളെ തുടക്കമാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 17-ന് പശ്ചിമ ബംഗാളിലെ മാൾഡ ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന് പച്ചക്കൊടി വീശും.
ഫ്ലാഗ് ഓഫ് ചടങ്ങിന് പിന്നാലെ മാൾഡയിൽ നടക്കുന്ന പൊതുചടങ്ങിൽ 3,250 കോടി രൂപയിലധികം മൂല്യമുള്ള റെയിൽ–റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കുകയും പുതിയ പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്യും.
പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ദീർഘദൂര യാത്രകൾ കൂടുതൽ വേഗതയുള്ളതും സുരക്ഷിതവും സൗകര്യപ്രദവുമാക്കും.
ഹൗറ–ഗുവാഹത്തി റൂട്ടിലെ യാത്രാസമയം ഏകദേശം രണ്ടര മണിക്കൂർ കുറയുമെന്നാണ് കണക്കുകൂട്ടൽ.
ഇതോടെ വടക്കുകിഴക്കൻ മേഖലയിലെ വിനോദസഞ്ചാരത്തിനും തീർത്ഥാടനത്തിനും വലിയ പ്രചോദനം ലഭിക്കും.
പുതുതലമുറ ട്രെയിനിൽ 16 കോച്ചുകളാണുള്ളത്. 11 എസി 3-ടയർ കോച്ചുകൾ, 4 എസി 2-ടയർ കോച്ചുകൾ, ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ച് എന്നിവ ഉൾപ്പെടെ ആകെ 823 യാത്രക്കാർക്ക് സഞ്ചരിക്കാം.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.