കണ്ണൂർ: ഇപി ജയരാജൻ, പി ജയരാജൻ പോര് കടുക്കുന്നതിനിടെ പി ജയരാജനെതിരെ മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്. ദുബായിയിലെ ബിസിനസ് ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം തീർക്കാൻ നേതാവിനെ ചുമതലപെടുത്തിയിരുന്നോയെന്ന് മനു തോമസ്. ഗൾഫ് യാത്രക്കിടെ ആരെയൊക്കെ കണ്ടു എന്ന് പാർട്ടിയെ അറിയിച്ചോ. പാർട്ടി അംഗം വിദേശ യാത്ര നടത്തുമ്പോൾ വിശദാംശം പാർട്ടി എഴുതി വാങ്ങണം. ഗൾഫ് യാത്രയിൽ സാംസ്‌കാരിക പരിപാടിക്ക് മാത്രമാണ് പാർട്ടിയോട് അനുമതി തേടിയിട്ടുള്ളതെന്ന് മനു തോമസ് പറഞ്ഞു
ബിസിനസ് ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം തീർത്താൽ ചില രാഷ്ട്രീയക്കാർ വിയർപ്പോഹരി വാങ്ങാറുണ്ട്. ഇവിടെ നടന്നതും ഇത് തന്നെയാണെന്നും മനു തോമസ്. പ്രവാസി സംഘാടകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിൽ അടുത്ത സംസ്ഥാന കമ്മിറ്റിയിൽ വിശദീകരണം ചോദിച്ച് നടപടി എടുക്കേണ്ട കുറ്റമാണെന്ന് മനു തോമസ് പറയുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.