തിരുവനന്തപുരം : നവംബർ മാസത്തെ ക്ഷേമപെൻഷൻ ഒപ്പം വിവിധ ക്ഷേമനിധി ബോര്‍ഡ് പെന്ഷന് വിതരണം നാളെ മുതല്‍ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1088.63 കോടി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ക്ഷേമ പെന്ഷന് വിതരണത്തിന് 964.41 കോടിയും ക്ഷേമനിധി ബോര്‍ഡ് പെന്ഷന് 124.22 കോടിയുമാണ് അനുവദിച്ചത്. ക്ഷേമപെൻഷൻ ഉപഭോക്താക്കളായ 52 ലക്ഷത്തിലധികം ആളുകളിൽ 30 ലക്ഷത്തിലധികം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ള 22 ലക്ഷം പേർക്ക് നേരിട്ടും തുക വിതരണം ചെയ്യും. 6 ലക്ഷത്തിലധികം ഉപഭോക്താക്കൾക്കാണ് ക്ഷേമനിധി ബോർഡ് പെൻഷനുകൾ ലഭിക്കുക. ഓരോ മാസവും 20ന് ശേഷമാണ് അടുത്ത മാസത്തേക്കുള്ള പെന്ഷന് തുക സര്‍ക്കാര്‍ അനുവദിക്കുന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.