കോഴിക്കോട്: ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് താമരശേരി ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പോലീസ്. ചുരത്തിൽ എവിടെയും വാഹന പാർക്കിംഗ് അനുവദിക്കില്ല, ചുരം റോഡിൽ കൂട്ടം കൂടാൻ അനുവധിക്കില്ല, ഗതാഗതം തടസ്സപ്പെടുത്തുന്ന വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ട്രാഫിക് പോലീസ് അറിയിച്ചു.
ഗതാഗതം സുഗമമാക്കാൻ ചുരത്തിൽ കൂടുതൽ പോലീസിനെ വിന്യസിച്ചതായി താമരശേരി ട്രാഫിക് എസ്ഐ സത്യൻ അറിയിച്ചു. ഈ മാസം 28 വരെയാണ് നിയന്ത്രണം.
ശനിയാഴ്ച രാത്രി ആരംഭിച്ച ഗതാഗതക്കുരുക്ക് ഇന്നും തുടർന്ന സാഹതര്യത്തിലാണ് നടപടി. റോഡ് നവീകരണവും, ഒൻപതാം വളവിന് താഴെ മരക്കൊമ്പ് ഒടിഞ്ഞു വീണതുമാണ് ഗതാഗത കുരുക്കിന് കാരണം. അവധി ദിവസമായതിനാൽ വിനോദസഞ്ചാരികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.