ന്യൂഡൽഹി: പരീക്ഷാ പരിഷ്കരണം ലക്ഷ്യമിട്ട് രാജ്യത്തെ പൊതുപരീക്ഷാ സംവിധാനം കൂടുതൽ സുതാര്യവും വിശ്വസനീയവുമാക്കാൻ ഹൈപവർ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേക്കനിയാണ് സമിതിക്ക് നേതൃത്വം നൽകുക.
സാമൂഹ്യമാധ്യമത്തിലൂടെയും വിദ്യാർത്ഥികൾക്ക് നൽകിയ വീഡിയോ സന്ദേശത്തിലൂടെയും പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തി. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു
പരീക്ഷാ പരിഷ്കരണം നടപ്പാക്കുക എന്നതാണ് ഹൈപവർ ടാസ്‌ക് ഫോഴ്‌സിന്റെ പ്രധാന ലക്ഷ്യം. രാജ്യത്തെ പരീക്ഷാ നടത്തിപ്പിൽ സത്യസന്ധതയും സുതാര്യതയും ഉറപ്പാക്കാൻ സാങ്കേതികവിദ്യയുടെ കൂടുതൽ ഉപയോഗവും ഘടനാപരമായ മാറ്റങ്ങളും സമിതി നിർദേശിക്കും.
അതേസമയം, എൻടിഎ പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ ശുപാർശ ചെയ്യുന്നതിനായി ആറംഗ സമിതിയാണ് രൂപീകരിക്കുന്നത്.
മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥും ടാസ്‌ക് ഫോഴ്‌സിലെ അംഗമാണ്. രാജ്യത്തെ പരീക്ഷാ സംവിധാനം കൂടുതൽ വിശ്വസനീയവും സാങ്കേതികവിദ്യ അധിഷ്ഠിതവുമാക്കാൻ സമിതി വിശദമായ ശുപാർശകൾ സമർപ്പിക്കും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.