അന്താരാഷ്ട്രാ സസ്യശാസ്ത്ര കോൺഫ്രൻസിന് തുടക്കമായി 

അന്താരാഷ്ട്രാ സസ്യശാസ്ത്ര കോൺഫ്രൻസിന് തുടക്കമായി 

തളിപ്പറമ്പ് :സർ സയ്യിദ് കോളജ്  സസ്യശാസ്ത്ര വിഭാഗം സംഘടിപ്പിക്കുന്ന ത്രിദി ന അന്താരാഷ്ട്ര സസ്യ ശാസ്ത്ര കോൺഫ്രൻസിന് തുടക്കമായി.
പൂർവ്വ വിദ്യാർത്ഥിയും മംഗളൂർ ഇന്ത്യാന ഹോസ്പിറ്റൽ  ചെയർമാനുമായ ഡോ: അലി കുംബ്ലേ ഉദ്ഘാടനം ചെയ്തു.കോളജ് പ്രിൻസിപ്പൽ ഡോ: ഇസ്മായിൽ ഓലയിക്കര അധ്യക്ഷത വഹിച്ചു .സി ഡി എം ഇ എ ജനറൽ സെക്രട്ടറിമഹമൂദ് അള്ളാംകുളം, ദീപ്തി മോഹൻ,കെ എസ് ദീപക്,സി കെ വാണിദേവി,കെ എം ഖലീൽ, വകുപ്പ് മേധാവി പി ശ്രീജ,ഐ ക്യു എ സി കോർഡിനേറ്റർ എസ് എം ഷാനവാസ്,താജോ എബ്രഹാം,സി ആർ ലളിത,എ കെ അബ്ദുൽ സലാം സംസാരിച്ചു.കണ്ണൂർ സർവ്വകലാശാലക്ക്  കീഴിൽ പ്ലാന്റ് ഫിസിയോളജിയിൽ ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് ലോക പ്രശസ്ത സസ്യ ശാസ്ത്രജ്ഞനായ പ്രൊഫ:  ഗോവിന്ദ് ജി അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.വിവിധ സെഷനുകൾക്ക് പി വി സുജിത്ത്,ജോസ് ടി പുത്തൂർ നേതൃത്വം നൽകി.ബോട്ടണി വിഭാഗത്തിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കോൺഫ്രൻസിൽകേരളത്തിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും അധ്യാപകരും ഗവേഷകരുമായി 250- ഓളം പ്രതിനിധികളാണ് 
പങ്കെടുക്കുന്നത്.കോൺഫ്രൻസ് ബുധനാഴ്ച സമാപിക്കും.പൊതു അവധിയായതിനാൽ ഇന്ന് (ചൊച്ചാഴ്ച) ഓൺലൈൻ വഴി കോൺഫ്രൻസ് നടക്കും.
 

രാജൻ തളിപ്പറമ്പ
2025-07-22



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.