ശ്രീകണ്ഠപുരം: എള്ളരിഞ്ഞി എഎൽപി സ്കൂളിലെ സിഎം കിഡ്സ് -എൽപി (എൽഎസ്എസ്) ജേതാക്കളായ ശ്രീധിക ജോജു,എം.വി.ശ്രീയ, കെ.നിഹാൽ കൃഷ്ണ, കെ.പി.നീരജ് എന്നിവരെ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു.
പൂർവ വിദ്യാർഥി പയ്യന്നൂർ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ.പി. മധുസൂദനൻ ഉപഹാരം നൽകി.
പ്രധാനാധ്യാപകൻ കെ.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.
സ്റ്റാഫ് കൗൺസിൽ സെക്രട്ടറി പി.രാജേഷ്, എം.സി.ശ്രീജിത്ത്, പി.ഗീത, മനുപ്രിയ മനോജ്, അനിത മുരളീധരൻ, അഖില പ്രകാശ്, ശ്രീജിത ഷിജു സി.വി. ലിൻഷ തുടങ്ങിയവർ സംസാരിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.