ചാല സ്വകാര്യ ആശുപത്രിക്ക് സമീപം ദേശീയപാത 66 ന് വേണ്ടി കൊണ്ടുപോ വുകയായിരുന്ന ടാർമിക്സ് റോഡിലേക്ക് ഒലിച്ച് ഇറങ്ങി അപകടം. വ്യാഴാഴ്ച രാത്രി 7.30 ഓടെ ടാങ്കറിൻ്റെ പൈപ്പ് പൊട്ടി ടാർ റോഡിലേക്ക് പരന്നൊഴുകിയത്. മഴ പെയ്ത് ടാർഒഴുക്ക് കൂടുതൽ വ്യാപിച്ചതോടെ റോഡ് അപകടത്തുരുത്താവുകയായിരുന്നു . റോഡിൽ വെളിച്ച കുറവും ടാർ ഒലിപ്പ് തിരിച്ചറിഞ്ഞില്ല. സംഭവ സമയം നല്ല മഴ പെയ്ത് വെള്ളം ഒഴുകി. മഴവെള്ളം എന്ന് കരുതി യാത്രക്കിടെയാണ് പലരും തെന്നിവീണത്. രാത്രി എട്ടരയോടെ എടക്കാട് പോലീസും ഫയർഫോഴ്സും എത്തി റോഡ് ക്ലീൻ ചെയ്തെങ്കിലും വഴുക്കലുണ്ടായി. വെള്ളിയാഴ്ച രാവിലെയും ചില വാഹനം തെറിച്ച് വീണിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.